സൗകര്യങ്ങൾ

മലയാള ഗ്രന്ഥങ്ങളുടെ സംഭരണ കേന്ദ്രം

അക്കാദമി ലൈബ്രറി എല്ലാ യൂണിവേഴ്‌സിറ്റിയുടെയും ഗവഷണകേന്ദ്രമായതിനാൽ ഗവേഷകർക്ക് ആവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ലൈബ്രറി ചെയ്തുകൊടുക്കുന്നതാണ്. ലൈബ്രറി കേന്ദ്രമാക്കി ഗവേഷണം ചെയ്യുന്നവർക്കായി പ്രത്യേകം ഇരിപ്പിടം, ഇൻ്റർനെറ്റ് സൗകര്യം എന്നിവയും ഗവേഷണ മാർഗ്ഗനിർദ്ദേശകനുമായി സംവദിക്കാൻ പ്രത്യേക മുറിയും സജ്ജമാക്കിയിട്ടുണ്ട്. ആനുകാലികങ്ങളുടെ റഫറൻസിനായി എത്തുന്നവർക്ക് അപ്പൻതമ്പുരാൻ സ്മാരക ആനുകാലിക ലൈബ്രറി അയ്യന്തോളിൽ പ്രവർത്തിച്ചുവരുന്നു. അപ്പൻതമ്പുരാൻ സ്മാരകലൈബ്രറി റഫറൻസിനും അക്കാദമി ലൈബ്രറിയിൽ നിന്നും അംഗത്വം എടുക്കേണ്ടതാണ്.