ലൈബ്രറി നിയമങ്ങൾ

മലയാള ഗ്രന്ഥങ്ങളുടെ സംഭരണ കേന്ദ്രം

ലൈബ്രറി നിയമങ്ങൾ

  1. അക്കാദമി ലൈബ്രറിയിലെ പുസ്തകങ്ങളുടെ ഉപയോഗം ലൈബ്രറിയിൽ അംഗത്വം ഉളളവർക്ക് മാത്രമായിട്ടുളളതാണ്.
  2. ലൈബ്രറി ഉപയോഗിക്കാൻ  അനുവാദം ലഭിച്ചിട്ടുള്ളവർ അവർക്ക് ലഭിച്ചിട്ടുളള അംഗത്വകാർഡ് പ്രവേശനകവാടത്തിൽ കാണിച്ചതിനു ശേഷം ലൈബ്രറിയിൽ പ്രവേശിക്കുക. അംഗത്വകാർഡ് ഇല്ലാതെ റഫറൻസിനെത്തുന്നവർ ലൈബ്രേറിയൻറെ അനുവാദം വാങ്ങേണ്ടതാണ്.
  3. ലൈബ്രറിയിൽ പ്രവേശിക്കുമ്പോൾ പേര്, ഫോൺ നമ്പർ എന്നിവ എൻട്രൻസ് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.
  4. ഇതൊരു റഫറൻസ് ഗ്രന്ഥാലയം ആയതുകൊണ്ട് പുസ്തകങ്ങൾ പുറമെ കൊണ്ടുപോകാൻ അനുവദിക്കുന്നതല്ല.
  5. ലൈബ്രറിയിൽ ഗ്രൂപ്പ് പഠനം അനുവദനീയമല്ല.
  6. അക്കാദമി ലൈബ്രറി തികച്ചും ക്ലോസ്ഡ് ആക്സസ് മാതൃകയിലുളളതാണ്. ഉപയോക്താക്കൾ അവർക്കാവശ്യമായ പുസ്തകങ്ങളുടെ പൂർണ്ണവിവരങ്ങൾ എഴുതി ലൈബ്രറി സ്റ്റാഫിനെ ഏൽപ്പിക്കുകയും ലൈബ്രറി സ്റ്റാഫ് അതിൽ നിന്നും ലഭ്യമായ പുസ്തകങ്ങൾ ഉപയോക്താവിന് നൽകുകയും ചെയ്യും. വായനക്കാർ നേരിട്ട് ഷെൽഫുകളിൽ നിന്നും പുസ്തകം എടുക്കുകയോ ഷെൽഫുകളിൽ പുസ്തകം തിരയുകയോ പാടുളളതല്ല.
  7. ഉപയോഗിച്ചുകഴിഞ്ഞ പുസ്തകങ്ങൾ തിരിച്ച് ബുക്ക്ഷെൽഫുകളിൽ വയ്ക്കരുത് അവ ലൈബ്രറി സ്റ്റാഫിനെ ഏൽപ്പിക്കേണ്ടതാണ്.
  8. പേന, കടലാസ് മുതലായ ലേഖനോപകരണങ്ങൾ മാത്രമേ ലൈബ്രറിയിൽ കൊണ്ടുവരാവൂ. വായനക്കാർ അവരുടെ ബാഗുകളും മറ്റുളള പ്രസിദ്ധീകരണങ്ങളും ലൈബ്രറി കൗണ്ടറിനടുത്ത് ഇതിനായി നീക്കിവെച്ചിട്ടുളള ഷെൽഫുകളിൽ സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കാവുന്നതാണ്.
  9. എല്ലാ ലൈബ്രറി ഉപയോക്താക്കളും ലൈബ്രറിക്കുളളിൽ പരിപൂർണ്ണ നിശബ്ദത പാലിക്കേണ്ടതാണ്. ലൈബ്രറിയിലെ മറ്റ് വായനക്കാർക്ക് അസൗകര്യമാകുന്നരീതിയിൽ ആരും പ്രവർത്തിക്കരുത്.
  10. വായിക്കാൻ എടുക്കുന്ന പുസ്തകങ്ങൾ കേടുവരാതെ സൂക്ഷിക്കേണ്ടതാണ്. പുസ്തകങ്ങളുടെ പേജുകൾ മടക്കിവയ്ക്കുകയോ കീറിയെടുക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  11. ലൈബ്രറി പുസ്തകങ്ങൾ നഷ്ടപ്പെടുത്തുകയോ ഉപയോഗശൂന്യമാക്കുകയോ ചെയ്തതായി കണ്ടാൽ പ്രസ്തുത ഉപയോക്താവിൽ നിന്നും തക്കതായ നഷ്ടപരിഹാരം ഈടാക്കാവുന്നതാണ്. (പുസ്തകങ്ങളിലും ആനുകാലികങ്ങളിലും പത്രങ്ങളിലും മറ്റും അടിവരയിടുകയോ എഴുത്തുകുത്തുകൾ നടത്തുകയോ ചെയ്യാൻ പാടുള്ളതല്ല.)
  12. ലൈബ്രറി നിയമങ്ങളിൽ യഥാസമയം വരുത്തുന്ന മാറ്റങ്ങൾ അനുസരിക്കുവാൻ ലൈബ്രറി ഉപയോക്താക്കൾ ബാധ്യസ്ഥരായിരിക്കും.
  13. ലൈബ്രറി നിയമങ്ങൾ ലംഘിക്കുന്നവരുടെ പ്രവേശനാനുമതി റദ്ദാക്കുന്നതാണ്.
  14. വായനാമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടുള്ളതല്ല.