മലയാളഗ്രന്ഥങ്ങളുടെ സംഭരണ കേന്ദ്രമാണ് കേരള സാഹിത്യ അക്കാദമി ലൈബ്രറി. മറ്റെങ്ങും ലഭ്യമല്ലാത്ത അമൂല്യമായ ഗ്രന്ഥശേഖരം തന്നെ ഈ ലൈബ്രറിയിൽ ലഭ്യമാണ്. കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളും മലയാളഭാഷാസാഹിത്യം, സംസ്‌കാരപഠനം എന്നിവയുടെ ഗവേഷണകേന്ദ്രമായി അംഗീകരിച്ചിട്ടുള്ള അക്കാദമി ലൈബ്രറി മലയാളത്തിൽ ഗവേഷണം നടത്തുന്ന വരുടെ ആശ്രയകേന്ദ്രമാണ്. കേരളത്തിന കത്തുനിന്നും പുറത്തുനിന്നും നിരവധി ഗവേഷകർ, പ്രൊഫസർമാർ, അധ്യാപകർ, പത്രം, ദൂരദർശൻ, റേഡിയോ, സ്വകാര്യ ചാനലുകൾ തുടങ്ങിയവയിലെ മാധ്യമ പ്രവർത്തകർ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങി സാധാരണ ഗ്രാമീണർ വരെ റഫറൻസിനായി അക്കാദമി ലൈബ്രറിയിൽ ദിവസേന വന്നു കൊണ്ടിരിക്കുന്നു.
അക്കാദമി ലൈബ്രറിയിൽ ഒന്നരലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. ഇതിൽ ജനറൽ വിഭാഗത്തിൽ 1,28,000 ന് മുകളിൽ പുസ്തകങ്ങൾ വാങ്ങിയതും സൗജന്യമായി ലഭിച്ചതുമുണ്ട്. ആനുകാലികങ്ങളുടെ 15,000ത്തോളം ബൗണ്ട് വാല്യങ്ങൾ അപ്പൻ തമ്പുരാൻ സ്മാരക ആനുകാലിക ലൈബ്രറിയിൽ ലഭ്യമാണ്. മലയാളപുസ്തകങ്ങൾ 62 വിഷയങ്ങളായിട്ടാണ് വർഗ്ഗീകരണം നടത്തിയിരിക്കുന്നത്. അക്കാദമി ലൈബ്രറിയ്ക്ക് മാത്രമായുള്ള വർഗ്ഗീകരണമാണ് ഇവിടെ ഉപയോഗിച്ചുവരുന്നത്. 17 ദിനപത്രങ്ങളും 180-ഓളം ആനുകാലികങ്ങളും ലൈബ്രറിയിൽ ലഭ്യമാണ്.
അക്കാദമി ലൈബ്രറിയിലെ ജനറൽ വിഭാഗത്തിനുപുറമെ പ്രത്യേക ശേഖരങ്ങളായ രാമവർമ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ശേഖരം, കൃഷ്ണകല്യാണി ശേഖരം, കെ.സുകുമാരൻ മെമ്മോറിയൽ ശേഖരം, വിലാസിനി ശേഖരം, മലയാളഭാഷാ പരിഷ്‌കരണകമ്മിറ്റിശേഖരം, പ്രൊഫ.വി.അരവിന്ദാക്ഷൻ ശേഖരം തുടങ്ങിയവയിലായി 20,000-ത്തോളം പുസ്തകങ്ങളു മുണ്ട്. താളിയോല ഗ്രന്ഥങ്ങൾ, മൈക്രോഫിലിം റോളുകൾ, ഓഡിയോ-വീഡിയോ കാസറ്റുകൾ, ഫോട്ടോ സി.ഡി.കൾ മുതലായവയും ലൈബ്രറിയിൽ ലഭ്യമാണ്.
വിവിധ-ശേഖരങ്ങൾ
1991 മുതൽ 2022 ജനുവരി വരെ കേരള സാഹിത്യ അക്കാദമി കേന്ദ്രമാക്കി ഗവേഷണബിരുദം നേടിയവരുടെ പേരും ഗവേഷണവിഷയവും
Research-ScholarsDownload
മലയാളഭാഷാ പരിഷ്കരണ കമ്മിറ്റി ശേഖരം
Anual-Report-2021-2022Download