ചരിത്രം

മലയാള ഗ്രന്ഥങ്ങളുടെ സംഭരണ കേന്ദ്രം

പ്രധാന കെട്ടിടത്തിന്റെ വലത്തെ അറ്റത്തായി സംവിധാനം ചെയ്തിട്ടുള്ള അക്കാദമി ലൈബ്രറി ഈ കെട്ടിടത്തിന്റെ ഏകദേശം 3-ൽ 1 ഭാഗം ഉൾക്കൊള്ളുന്നു. 1978-ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ട ലൈബ്രറിയുടെ ഉദ്ഘാടനം 1980-ൽ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ഇ.കെ.നായനാരാണ് നിർവഹിച്ചത്. സാഹിത്യ അക്കാദമിയുടെ അഭിമാനമാണ് അതിന്റെ ഗ്രന്ഥശേഖരം. ഇപ്പോൾ ലൈബ്രറി പ്രവർത്തിക്കുന്നത് സുവർണ്ണ ജൂബിലി മന്ദിരത്തിലാണ്. 2008-ൽ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന ശ്രീ.എം.എ.ബേബി തറക്കല്ലിട്ട സുവർണ്ണജൂബിലി മന്ദിരം 2011-ൽ അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.