വിവരാവകാശനിയമം, 2005

2005-ലെ വിവരാവകാശനിയമപ്രകാരം, കേരള സാഹിത്യ അക്കാദമിയുടെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. ഇതിനായുള്ള അപേക്ഷകൾ താഴെക്കൊടുക്കുന്ന വിലാസത്തിൽ അയയ്ക്കുക.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
കേരള സാഹിത്യ അക്കാദമി
തൃശ്ശൂർ- 680020

വിവരാവകാശനിയമപ്രകാരം രേഖകൾ ലഭിക്കാനുള്ള ഫീസ് 10 രൂപയാണ്. ഈ തുക സെക്രട്ടറി, കേരള സാഹിത്യ അക്കാദമി എന്ന പേരിൽ ഏതെങ്കിലും ദേശസാത്കൃതബാങ്കിൽ നിന്നെടുത്തതും തൃശ്ശൂർ മാറാവുന്നതുമായ ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ, മണി ഓർഡർ/ പേ ഓർഡർ ആയോ, ഓഫീസ് വഴി നേരിട്ടോ അടയ്ക്കാം. 10 രൂപ കോർട്ട് ഫീ സ്റ്റാമ്പ് വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷയുടെ മുകളിൽ പതിപ്പിച്ചാലും മതിയാവും.

കേരള സാഹിത്യ അക്കാദമിയിലെ ആർ ടി ഐ ചുമതലയുള്ള ഉദ്യോഗസ്ഥർ:

ഇൻഫർമേഷൻ ഓഫീസർ: ജെസ്സി ആന്റണി ടി., മാനേജർ, കേരള സാഹിത്യ അക്കാദമി (വിരമിക്കല്‍ തീയതി: 30.04.2024)

അസി. ഇൻഫർമേഷൻ ഓഫീസർ: ജയശ്രീ ബി.എസ്., സ്റ്റെനോഗ്രാഫർ, കേരള സാഹിത്യ അക്കാദമി

അപ്പീൽ അധികാരി: സി.പി. അബൂബക്കർ, സെക്രട്ടറി, കേരള സാഹിത്യ അക്കാദമി

2011 മുതല്‍ ഇതുവരെ കേരള സാഹിത്യ അക്കാദമി കൈകാര്യം ചെയ്ത ആര്‍ ടി ഐ അപേക്ഷകള്‍ സംബന്ധിച്ച വിവരം: