സി.എ. ജോസഫിന്റെ തെരഞ്ഞെടുത്ത കവിതകള്‍

260.00

സി.എ. ജോസഫ്

Category:

Description

സി.എ.ജോസഫിന്റെ കവിതകളിലൂടെ ഒരു വട്ടം കടന്നുപോകുന്ന വായനക്കാരുടെ മനസ്സ് വലിയ പരിപാകം നേടുന്നു. ഈ കവിതകളിൽ നിന്നാർജ്ജിച്ച കരുത്തുറ്റ ജീവിതബോധവും ധാർമ്മികതയുടെ പഴയും ആത്മീയമായ വേരും പകരുന്ന പരിപാകമാണത്. പ്രണയകവിതകളോട് തരളമായി പ്രതികരിക്കുന്ന ചെറുപ്പക്കാരെയല്ല ഈ കവിതകൾ അതിന്റെ വായനക്കാരായി പ്രതീക്ഷിക്കുന്നത്. താരുണ്യ പ്രഭാതത്തിൽപ്പോലും മധ്യാഹ്നത്തിന്റെ കവിതകളാണെഴുതിയിരുന്നത്, സി.എ.ജോസഫ് എന്നു തോന്നുന്നു. ആസ്തിക്യം നീരറുത്ത, ശുഷ്കമല്ലെങ്കിലും ശുദ്ധമായ, ഒരാന്തര ചൈതന്യം ഈ കവിതകളിലാകെ നൂലോടി നിൽക്കുന്നതു കാണാം.