ആനുകാലികലൈബ്രറി രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയും, മ്യൂസിയം രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെയും തുറന്നു പ്രവർത്തിക്കുന്നു. സാഹിത്യ അക്കാദമി ലൈബ്രറിയിൽ അംഗത്വം ഉള്ളവർക്ക് ആനുകാലികലൈബ്രറി റഫറൻ സ്ആവശ്യത്തിനായി ഉപയോഗിക്കാം. ആവശ്യമുള്ള പേജുകൾ ഫോട്ടോകോപ്പി എടുക്കാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. പുറമേ, ആനുകാലികങ്ങളുടെ ഡിജിറ്റൈസ് ചെയ്ത പതിപ്പുകൾ അക്കാദമി വെബ്‌സൈറ്റിലും (www.keralasahityaakademi.org) ലഭിക്കും.

കൈരളീഗ്രാമം

അപ്പൻതമ്പുരാൻ സ്മാരകത്തോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കൈരളീഗ്രാമത്തിൽ എഴുത്തുകാർക്കും ഗവേഷകർക്കും താമസസൗകര്യം ലഭ്യമാണ്. പരമ്പരാഗത കേരളീയശൈലിയിൽ നിർമ്മിച്ച അഞ്ചു മുറി

കളുള്ള ഈ കെട്ടിടത്തിന്റെ മുകളിലെ മുറി വനിതകൾക്കായി മാറ്റിവെച്ചിട്ടുണ്ട്.