.
ആനുകാലികലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മ്യൂസിയത്തിൽ പ്രമുഖ എഴുത്തുകാരുടെ സ്മാരകവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നു.
അപ്പൻതമ്പുരാൻ ശേഖരം


രാജകീയവസ്ത്രങ്ങൾ (കോട്ട്, തൊപ്പി, ഷൂസ് തൊപ്പി വയ്ക്കുന്ന പെട്ടി), മരപ്പെട്ടി, ചൂരൽ കസേര, തമ്പുരാൻ രചിച്ച പുസ്തകങ്ങൾ, വരച്ച ചിത്രങ്ങൾ (ഭൂതരായർ സിനിമയാക്കാൻവേണ്ടി അതിലെ കഥാപാത്രങ്ങളെ വരച്ചത്), ആദി കേരള ചരിത്രം നിർമ്മിക്കുന്നതിനുവേണ്ടി വരച്ച ഭൂപടങ്ങൾ, ഭൂപടം വരയ്ക്കാനുപയോഗിച്ച പെന്റോഗ്രാഫ്, ഫോട്ടോകൾ, ഡയറി, അദ്ദേഹം ശേഖരിച്ച 1500 പഴഞ്ചൊല്ലുകൾ, കത്തുകൾ.
ജോസഫ് മുണ്ടശ്ശേരി
ചാരുകസേര, എഴുത്തുപലക, ഫോട്ടോ, വെറ്റിലച്ചെല്ലം, വാലറ്റ്, പാദുകം, കുട, വടി, വസ്ത്രങ്ങൾ, പേന, വാച്ച്, 1957-ലെ വിദ്യാഭ്യാസനിയമത്തിന്റെ കൈയെഴുത്തുപ്രതി, പുസ്തകങ്ങൾ.
വിലാസിനി




ഷർട്ട്, വെള്ളിത്തളിക, സ്റ്റാന്റ്, മേശ, കസേര, ടേബിൾലാമ്പ്, വടി, പേന, ഫോട്ടോ, ടൈംപീസ്, കാർഡ് സ്റ്റാന്റ് , പെൻസ്റ്റാന്റ് , സീലുകൾ, നെയിം ബോർഡ്.
പുത്തൻകാവ് മാത്തൻ തരകൻ
വാച്ച്, പേന, ലെൻസ്, റബ്ബർസീൽ, കണ്ണട, ഫോട്ടോ, ഷാൾ, വടി, മരയലമാര, ലെറ്റർബോക്‌സ്.
ജി.കുമാരപിള്ള
ബാഗ്, ഷൂസ്, ഡയറി, കണ്ണട, പേന, വെള്ളിനാണ്യം, കത്തുകൾ.
കൈയെഴുത്തുപ്രതികൾ
മൺമറഞ്ഞുപോയ എഴുത്തുകാരുടെ കൈയെഴുത്തുപ്രതികളുടെ വലിയൊരു ശേഖരം സ്മാരകത്തിലുണ്ട്. വള്ളത്തോൾ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, കൊട്ടാരത്തിൽ ശങ്കുണ്ണി, വയലാർ, ഇ.എം.എസ്., ബഷീർ, കേരളപാണിനി, കേരളവർമ്മ വലിയകോയിത്തമ്പുരാൻ, എ.ആർ.രാജരാജവർമ്മ, ബി. കല്യാണി അമ്മ, പന്തളം കേരളവർമ്മ, പി.കുഞ്ഞിരാമന്‍നായര്‍, ഒളപ്പമണ്ണ, ചെറുകാട്, അക്കിത്തം തുടങ്ങി നിരവധി എഴുത്തുകാരുടെ കൈപ്പടകൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.