.

ആനുകാലിക ലൈബ്രറി

സ്മാരകത്തോടനുബന്ധിച്ച് ഒരു ആനുകാലിക ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. അത്യപൂർവ്വമായ നിരവധി ആനുകാലികങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ആനുകാലികങ്ങളുടെ 12,170 ബൗണ്ട് വാല്യങ്ങളാണ് ഇവിടെയുള്ളത്. ആദ്യകാലമാസികകളായ സത്യനാദകാഹളം (1877), വിദ്യാവിനോദിനി (1889), ഭാഷാപോഷിണി (1893), ലക്ഷ്മീഭായ് (1905), സാഹിത്യ പരിഷത് (1932) ആര്യസിദ്ധാന്തചന്ദ്രിക (1892), അപ്പൻതമ്പുരാന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ
രസികരഞ്ജിനി (1902), മംഗളോദയം (1878) വള്ളത്തോൾ എഡിറ്ററായ ആത്മപോഷിണി തുടങ്ങി, മലയാളത്തിൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ഒട്ടുമിക്ക ആനുകാലികങ്ങളും ഇവിടെയുണ്ട്. 1960 മുതല്‍ക്കുള്ള ഗസറ്റിയറുകൾ, സക്കറിയ, കാറളം ബാലകൃഷ്ണൻ, അംബികടീച്ചർ, ജി.കുമാരപിള്ള എന്നിവരുടെ സ്വകാര്യ ആനുകാലികശേഖരങ്ങൾ, വിശേഷാൽപതിപ്പുകൾ തുടങ്ങിയവയും സൂക്ഷിച്ചിരിക്കുന്നു.