Description
അഞ്ചു പതിറ്റാണ്ടിലേറെയായി മലയാളകവിതയിലെ വേറിട്ട സ്വരമായ ലളിതാലെനിൻ്റെ തെരഞ്ഞെടുത്ത കവിതകളുടെ ഈ സമാഹാരം, ഭാവസാന്ദ്രമായ ലിറിസിസത്തിൽ തുടങ്ങി സ്ത്രീരചനയുടെ കരുത്തുറ്റ വഴികളിലേക്കും ദാർശനികമായ അന്വേഷണങ്ങളിലേക്കും വളരുന്ന തികവുറ്റൊരു കാവ്യജീവിതത്തെ കാട്ടിത്തരുന്നു. സൗമ്യമായ ഭാഷയ്ക്കുള്ളിൽ ഒളിപ്പിച്ച തീക്ഷണമായ ജീവിതസംഘർഷങ്ങളും സ്ത്രീജീവിതത്തിന്റെ നേർച്ചിത്രങ്ങളും സൂക്ഷ്‌മമായ രാഷ്ട്രീയബോധവും ഈ കവിതകളെ കാലാതിവർത്തിയാക്കുന്നു.
കെ.എസ്. രവികുമാറിൻ്റെ അവതാരിക
സജയ് കെ.വി.യുടെ പഠനം.



