Description
മാധവിയമ്മക്കവിതകളുടെ അവതാരികാകാരനായ ഏ.പി.പി.നമ്പൂതിരി പറയുന്നു: ”അടഞ്ഞുകിടക്കുന്ന വാതിലുള്ള ഏകാന്തസൗധമല്ല. കാറ്റും വെളിച്ചവും ഉള്ളിൽ കടക്കുന്ന മാറ്റങ്ങൾ മാമ്പൂമണം പരത്തുന്ന തുറന്ന സ്ഥലമാണ് തനിക്കു പ്രിയങ്കരം എന്നു മാധവിയമ്മ പറയുന്നത് അവരുടെ കവിതയെ സംബന്ധിച്ചും ശറിയാണ്.” കേരളത്തിന്റെ ഗ്രാമീണവിശുദ്ധി കവതയുടെ മഷിപ്പാത്രമാക്കിയ കവയിത്രി കടത്തനാട്ട മാധവിയമ്മയുടെ ജീവചരിത്രകൃതി.