Description
ആഗോളീകരണത്തിന്റെ കാലത്ത് യാത്ര എന്നത് വിപണനമൂല്യമുള്ള ഉൽപ്പന്നമാണ്. അതിനമപ്പുറം അവനവൻ ജനിച്ചുവളർന്ന ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്ര എന്ന അനുഭവം സംസ്കാരരൂപീകരണത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. ലാൻഡ് സ്കേപ് മെമ്മറീസ് എന്നു വിളിക്കാവുന്ന, ഭൂഭാഗ ഓര്‍മ്മകളിലൂടെയുള്ള യാത്രകളുടെ ഈ പുസ്തകം കേവലം പ്രാദേശികചരിത്രരചന മാത്രമായിത്തീരാതെ ഒരു ദേശത്തിന്റെ അനുഭവാഖ്യാനം എങ്ങനെയാണ് കേരളീയഗ്രാമങ്ങളുടെ തന്നെ സാംസ്കാരിക പരിണാമത്തിന്റെ പരിച്ഛേദമായിത്തീരുന്നതെന്ന് അനുഭവിപ്പിക്കുന്നു.