Description
മനുഷ്യനിൽ പ്രച്ഛന്നനായ ബുദ്ധനുണ്ടെന്നു പറയുന്നതുപോലെ വാക്കിലും അനുഭവത്തിലും പ്രച്ഛന്നമായ കവിതയുണ്ട്. കവിയുടെ സ്പർശമേൽക്കാൻ കാത്തുകിടക്കുന്ന അഹല്യയാണ് ഓരോ വാക്കും അനുഭവവും. ആഴ്ചക്കാഴ്ചയുള്ള അനുഭവങ്ങളുടെ സാന്ദ്രീകരണമായി കവിത മാറുന്നതുപോലെ ദർശനത്തിന്റെ കാവ്യബിംബങ്ങളായി നിരൂപണവും മാറുമ്പോഴാണ് കൃതി ഉദാത്തമായ വായനാനുഭവമായി തീരുന്നത്. കവിത-ജ്ഞാനോദയകല എന്ന കാവ്യവിമർശപുസ്തകം തികച്ചും മൗലികമായ നിരീക്ഷണങ്ങളുടെ മേളനമാണ്.