Description
സാഹിത്യവിമർശനമണ്ഡലം മഹാമനീഷികൾ വ്യാപരിച്ച ഒരിടമാണ്. വ്യത്യസ്ത ചിന്താധാരകൾ തലനാരിഴകീറി പരിശോധിക്കുന്നതിന് പ്രാഗത്ഭ്യമുള്ളവരുടെ മണ്ഡലം. അത്തരമൊരിടത്ത് ഏറെയും പുരുഷക്കോയ്മയാണ് പ്രതിഫലിച്ചിട്ടുള്ളത്. എന്നാൽ, ഇവിടെ സ്ത്രീത്വത്തിന്റെ ശബ്ദം മുഴക്കിയ പണ്ഡിതയാണ് ലീലാവതി. അധ്യാപിക എന്ന നിലയിലും പ്രഭാഷക എന്ന നിലയിലും സാഹിത്യത്തിലെ സർഗ-സർഗേതര മേഖലകളിലും അവരുടെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്. ആ സാഹിത്യജീവിതത്തിന്റെ വൈപുല്യത്തെയും നിപുണതയെയും അടയാളപ്പെടുത്തുന്നതാണ്.
അസംഖ്യം അവതാരികകൾ, അതിൽനിന്ന് തെരഞ്ഞെടുത്ത പ്രൗഢമായ രചനകളുടെ സമാഹാരമാണിത്.