Description
അനേകം വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച മഹാനായ അധ്യാപകനാണ് പ്രൊഫ.സി.എൽ.ആന്റണി. പ്രൊഫ.എം.കെ.സാനു, ഡോ. എം.ലീലാവതി തുടങ്ങി നിരവധി പ്രഗത്ഭരുടെ പ്രിയപ്പെട്ട ഗുരുനാഥൻ. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട എല്ലാ രചനകളും അടങ്ങുന്ന സമാഹാരമാണിത്. സാഹിത്യവിമർശനപരമായ ലേഖനങ്ങൾ രചിച്ചു കൊണ്ടാണ് പ്രൊഫ.സി.എൽ.ആന്റണി തന്റെ സാഹിത്യജീവിതം ആരംഭിച്ചത്. എന്നാൽ, പിൽക്കാലത്ത് വ്യാകരണലോകത്തിലെ കാളി ദാസനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുകയുണ്ടായി. സി.എൽ.ആന്റണിയുടെ പഠനത്തിന്റെയും ചിന്തയുടെയും പ്രകാശം പിൽക്കാലത്ത് അടയാളപ്പെട്ടത് ഭാഷാപഠനങ്ങളിലായിരുന്നു. ഏ.ആർ.രാജരാജവർമ്മയ്ക്കുശേഷം മലയാളഭാഷയെ നവീകരിക്കുന്നതിന് അദ്ദേഹത്തിന്റെ ചിന്തകൾ വഹിച്ച പങ്ക് വളരെ വലുതാണ്. കേരളപാണിനീയഭാഷ്യമാണ് അതിലൊരു പ്രധാന സംഭാവന. അതെല്ലാം ഈ ഗ്രന്ഥത്തിലുൾപ്പെടുന്നു.