Description
മലയാളത്തിലെ തലമുതിർന്ന കവികളിലൊരാളാണ് ജോർജ് തോമസ് എങ്കിലും അദ്ദേഹം എന്നും കവിതയുടെ മുഖ്യധാര യിൽ നിന്നും വഴിമാറി നടന്നതിനാൽ സഹൃദയരുടെ ശ്രദ്ധ ഇനിയും പതിയേണ്ടിയിരിക്കുന്നു. എഴുപതുകളിലെ മലയാള കവിതകളിലെയും ആധുനികതയുടെയും ചർച്ചകളിൽ അദ്ദേ ഹത്തിന്റെ കവിതകൾ ശക്തമായി ഇടംപിടിച്ചിരുന്നു. എങ്കിലും ഏകാകിതയുടെ സാന്ദ്രവീഥികളിലൂടെ സഞ്ചരിച്ച മഹാനായ അധ്യാപകന്റെ ശിഷ്യരുടെ കരുതലും സാഹിതീയതാല്പര്യ വുമാണ് ഈ കവിതകളെ ഇപ്പോഴെങ്കിലും ഇങ്ങനെ വെളിച്ചം കാണിക്കുന്നത്. എൻ.വി.കൃഷ്ണവാരിയർ, വിഷ്ണുനാരായ ണൻ നമ്പൂതിരി, എം.കെ.സാനു, കെ.പി.ശങ്കരൻ, എം.തോമസ് മാത്യു, കെ.വി.മോഹൻകുമാർ, പി.രാമൻ എന്നിവരുടെ ആസ്വാദനക്കുറിപ്പുകളും ഇതിലുണ്ട്.