കാറ്റുവിതച്ച കാലം: മൂത്തിരിങ്ങോടിന്റെ ജീവചരിത്രം

60.00

കെ.എൻ.സനിൽ

Description

നമ്പൂതിരി യോഗക്ഷേമസഭ എന്ന വിമോചകദൗത്യം, ചരിത്രത്തിന്റെ സാഫല്യവും തലമുറകളുടെ മൂല്യബോധവുമായത് മൂത്തിരിങ്ങോട്ടിനെപ്പോലെയുള്ള സർഗ്ഗാത്മകമനസ്സുകൾ അതിന്റെ ഭാഗമായതുകൊണ്ടാണ്. പെൺപക്ഷജാഗ്രത പുലർത്തുന്ന എഴുത്ത് മലയാളത്തിൽ ശക്തിസൗന്ദര്യങ്ങളോടെ പ്രത്യക്ഷപ്പെട്ടത് മൂത്തിരിങ്ങോട്ടിന്റെ രചകളിലാണ്. സ്വജാതിവിവാഹം. അദിവേദനനിരോധനം, സ്ത്രീവിദ്യാഭ്യാസം, ആളോഹരിഭാഗം എന്നിവ സ്ഥാപിച്ചെടുക്കാൻ പ്രഭാഷണങ്ങളും പ്രചരണവുമായി അദ്ദേഹം ഊരുചുറ്റി. കാര്യദർശി, സാമാജികൻ,  പത്രപ്രവർത്തകൻ, ഗവേഷകൻ, സംഘാടകൻ എന്നീനിലകളിൽ രാപ്പകലെന്നില്ലാതെ ഓടിനടന്നു. ദീർഘമല്ലെങ്കിലും സംഭവബഹുലമായിരുന്നു ആ ജീവിതം. ആപാദചൂഢം വിപ്ലവകാരിയായ മൂത്തിരിങ്ങോട്ടിന്റെ ജീവചരിത്രമാണിത്.

Additional information

Weight 0.14 kg