Description
ദേശീയപ്രസ്ഥാനത്തിന്റെ ഉണർവ്വും സാമൂഹ്യനവോത്ഥാനത്തിന്റെ പ്രത്യാശയും ആഴത്തിൽ പങ്കുവെയ്ക്കുന്ന കവിതകൾ. ജാതിവിവേചനത്തിനെതിരായ പ്രതിഷേധവും പ്രവാസിജീവിതത്തിന്റെ നൊമ്പരങ്ങളും ഗ്രാമീണഭൂമികയുടെ സ്വച്ഛശാന്തതയുമെല്ലാം സൂക്ഷ്മശ്രദ്ധയോടെ കവി പകർത്തുന്നു. കേരളസമൂഹത്തിന്റെ അനുഭവവൈവിധ്യങ്ങളിലേക്ക് പ്രകാശം ചൊരിഞ്ഞ ദീർഘദർശിയായ കവിയുടെ ഹൃദയാവിഷ്ക്കാരം.