പ്രത്യാശയുടെ കിനാവുകൾ

400.00

കെ.പി.ജി.

Description

കേരളസമൂഹത്തിൽ പരിവർത്തനത്തിനുവേണ്ടി പടയോട്ടങ്ങൾ ഇരമ്പിക്കയറിയ മുപ്പതുകളുടെ ആത്മവീര്യങ്ങൾ ഉൾക്കൊണ്ട കെ.പി.ജി. കവിത പട്ടിണിക്കാരായ തൊഴിലാളികളുടെയും കർഷകരുടെയും മുന്നണിപ്പോരാളിയായി പടപൊരുതി. അധികാരശക്തികളുടെ ഹിംസക്കും ചൂഷണത്തിനുമെതിരെ ജനപക്ഷത്തുനിന്ന് പ്രതിരോധവ്യൂഹം ചമച്ചു. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും അമിതാധികാരപ്രവണതകള്‍ക്കുമെതിരെ ഒരു പടക്കോപ്പുപോലെ ഉണർന്നിരുന്നു. ഇച്ഛാശക്തിയുടെയും സമരോത്സുകതയുടെയും ചരിത്രം സൃഷ്ടിച്ച് കെ.പി.ജി. കവിത തലമുറകൾ ഏറ്റുപാടുന്നു. വിശ്വപ്രതിഭകളായ മയക്കോവ്സ്കിയുടെയും പാബ്ലോ നെരൂദയുടെയും കവിതകളുടെ പരിഭാഷകൾ. ഇ.എം.എസ്. കുറ്റിപ്പുഴ കൃഷ്ണപിള്ള ഡോ.എം.ലീലാവതി എന്നിവരുടെ അവതാരികകൾ പ്രൊഫ.എം.കെ.സാനുവിന്റെ അനുസ്മരണം. ഷൺമുഖൻ ആണ്ടലാട്ടിന്റെ പഠനം.