ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു

കേരള സാര്‍വ്വദേശീയ സാഹിത്യോത്സവം 2024-ന്റെ ഭാഗമായുള്ള വെബ്സൈറ്റ് രൂപകല്‍പനയ്ക്കും പരിപാലനത്തിനും സ്ഥാപനങ്ങളില്‍നിന്ന് മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. ടെന്‍ഡര്‍ ഫോം വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ നിര്‍ദ്ദിഷ്ട ടെന്‍ഡര്‍ ഫീസും, ഇ എം ഡിയും ഡി ഡി ആയോ പണമായോ അടച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ടെന്‍ഡറുകള്‍ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശ്ശൂര്‍-20 എന്ന വിലാസത്തിലോ നേരിട്ടോ നവംബര്‍ 30-നു മുന്‍പ് നല്‍കാവുന്നതാണ്. കവറിനു മുകളില്‍ ‘ഐ എല്‍ എഫ് കെ വെബ്സൈറ്റ് രൂപകല്പനയുടെ ടെന്‍ഡര്‍’ എന്നു രേഖപ്പെടുത്തിയിരിക്കണം.