കേരളസാഹിത്യഅക്കാദമിയുടെ 2024-ലെ തുഞ്ചൻ പ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിക്കുന്നതിന്റെ തിയതി ദീർഘിപ്പിച്ചിരിക്കുന്നു. 5000/-രൂപയും സാക്ഷ്യപത്രവുമാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം. എഴുത്തച്ഛന്റെ കാവ്യഭാഷ എന്നതാണ് വിഷയം. രചനകൾ 30 പേജിൽ കുറയാതെ മലയാളം യൂണിക്കോഡിൽ ടൈപ്പ് ചെയ്തതായിരിക്കണം.കൈയ്യെഴുത്തുപ്രതി സ്വീകരിക്കുന്നതല്ല.ഏതു പ്രായത്തിലുള്ളവർക്കും രചനകൾ അയയ്ക്കാം.ഒരു തവണ പുരസ്കാരം ലഭിച്ചവർ മത്സരത്തിൽ പങ്കെടുക്കുവാൻ പാടുള്ളതല്ല. പ്രബന്ധരചയിതാക്കൾ പേരും പൂർണ്ണ വിലാസവും ഫോണ്‍നമ്പറും മറ്റൊരു പേജിൽ എഴുതി പ്രബന്ധത്തോടോപ്പം സമർപ്പിക്കണം. പ്രബന്ധങ്ങൾ 2025 മെയ് 31 ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്,തൃശ്ശൂർ-680020 എന്ന വിലാസത്തിൽ നേരിട്ടോ,തപാൽ മുഖാന്തിരമോ അയയ്ക്കേണ്ടതാണ്.