കേരള സാഹിത്യ അക്കാദമി 2025 ഓഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിനുവേണ്ടി വീഡിയോഗ്രാഫി, ലൈവ് സ്ട്രീമിംഗ് എന്നിവ നിര്‍വ്വഹിക്കുന്നതിന് പ്രസ്തുത പ്രവൃത്തികളില്‍ പരിചയമുള്ള സ്ഥാപനങ്ങളില്‍നിന്നും മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ പ്രവൃത്തിയുടെ പേരും നമ്പരും എഴുതിയിട്ടുള്ള മുദ്രവച്ച കവറുകളില്‍ ക്ഷണിച്ചുകൊള്ളുന്നു. ആയതിന്റെ സാങ്കേതിക സ്പെസിഫിക്കേഷനുകള്‍ ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
ടെന്‍ഡര്‍ പ്രമാണങ്ങളും അനുബന്ധരേഖകളും 07.07.2025 മുതല്‍ 21.07.2025 ഉച്ചയ്ക്കുശേഷം 1 മണി വരെ നിശ്ചിതവിലയും നികുതിയും അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാല്‍ അക്കാദമി ഓഫീസില്‍നിന്ന് ലഭിക്കുന്നതാണ്. ഇതോടൊപ്പം നൽകിയിരിക്കുന്ന ടെൻഡർ പ്രമാണം ഡൗൺലോഡ് ചെയ്തും സമർപ്പിക്കാം.
ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാനതീയതി 21.07.2025 ഉച്ചയ്ക്കുശേഷം 3 മണി വരെ വരെയായിരിക്കും. ടെന്‍ഡറുകള്‍ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ 21.07.2025 വൈകുന്നേരം 4 മണിക്കു തുറന്നു പരിശോധിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ അന്നേ ദിവസം അവധിയായാല്‍ തൊട്ടടുത്ത പ്രവൃത്തിദിവസം മേല്‍പ്പറഞ്ഞ സമയം വരെ ടെന്‍ഡറുകള്‍ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.