ആനുകാലികങ്ങളുടെ അച്ചടി: ടെൻഡർ

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണങ്ങളായ സാഹിത്യചക്രവാളം (മാസിക) സാഹിത്യലോകം (ദ്വൈമാസിക) മലയാളം ലിറ്റററി സർവ്വേ (ഇംഗ്ലീഷ് ത്രൈമാസിക) 2025 ജനുവരി 01 മുതൽ 2025 ഡിസംബർ 31 വരെ അച്ചടിക്കുന്നതിന് പ്രസ്തുത പ്രവൃത്തികളിൽ പരിചയമുള്ള സ്ഥാപനങ്ങളിൽനിന്നും മത്സരാധിഷ്ഠിത ടെൻഡറുകൾ പ്രവൃത്തിയുടെ പേരും നമ്പരും എഴുതിയിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ടെൻഡർ സ്വീകരിക്കുന്ന അവസാനതീയതി 21.12.24 വൈകുന്നേരം 3.00 മണി വരെയായിരിക്കും. ടെൻഡറുകൾ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ 21.12.24 വൈകുന്നേരം 4 മണിക്കു തുറന്നു പരിശോധിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ സമയം വരെ ടെൻഡറുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ടെൻഡർ പ്രമാണങ്ങളും അനുബന്ധരേഖകളും 7.12.24 മുതൽ 21.12.24 ഉച്ചയ്ക്ക് 1 മണി വരെ നിശ്ചിതവിലയും നികുതിയും അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ അക്കാദമി ഓഫീസിൽനിന്ന് ലഭിക്കുന്നതാണ്. www.keralasahityaakademi.org എന്ന വെബ്‌സൈറ്റിൽനിന്ന് പ്രമാണങ്ങൾ ഡൗൺലോഡ് ചെയ്‌തെടുക്കാനും സാധിക്കും.