സാഹിത്യവും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം 2023 മെയ് 6 ശനിയാഴ്ച രാവിലെ പൊന്നാനി നിള സംഗ്രഹാലയയില്‍ നടക്കും. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങ് സ്പോര്‍ട്സ്, വഖ്ഫ്, ഹജ്ജ് കാര്യമന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. കെ.പി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, ജ്യോതിബായ് പരിയാടത്ത്, ശിവദാസ് ആറ്റുപുറം എന്നിവര്‍ സംസാരിക്കും.
ഉച്ചയ്ക്ക് രണ്ടു മണിക്കു നടക്കുന്ന സെമിനാറില്‍ എം.എം. നാരായണന്‍ അദ്ധ്യക്ഷത വഹിക്കും. വിജു നായരങ്ങാടി, ഡോ. ടി.വി. സുനീത, ഡോ. എം.എ. സിദ്ദീഖ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.