ബുള്ളറ്റിൻ അച്ചടി: ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമി 2025 ആഗസ്ത് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന കേരള സാര്‍വ്വദേശീയ സാഹിത്യോത്സവം 2025-26 ന്റെ പ്രതിദിന ഫെസ്റ്റിവൽ ബുള്ളറ്റിൻ അച്ചടിച്ച് കേരള സാഹിത്യ അക്കാദമി ഓഫീസിലെത്തിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 30/07/2025 വൈകുന്നേരം 4 മണി.

ഫെസ്റ്റിവൽ ബുക്കിന്റെ വിവരങ്ങൾ
. സൈസ്: 24 സെ.മി. X18 സെ.മി.
. പേപ്പര്‍ : 70 ജി.എസ്.എം, ബ്ലാക്ക് ആന്റ് വൈറ്റ് പ്രിന്റിംഗ്
. പേജുകൾ : 8
. കോപ്പികൾ : 1250

മേൽപ്പറഞ്ഞ സ്പെസിഫിക്കേഷനുകളിൽ 17/07/2025 മുതൽ 21/07/2025 വരെ ബുള്ളറ്റിൻ അച്ചടിച്ചു നൽകുന്നതിനുള്ള ആകെ തുകയാണ് ക്വാട്ട് ചെയ്യേണ്ടത്. ടി പ്രവൃത്തിക്ക് യാതൊരു മുൻകൂര്‍ തുകയും അനുവദിക്കുന്നതല്ല. സേവനം തൃപ്തികരമല്ലാത്ത പക്ഷം കരാര്‍ റദ്ദാക്കാനും നഷ്ടപരിഹാരം ഈടാക്കാനും സാഹിത്യ അക്കാദമിക്ക് അധികാരമുണ്ടായിരിക്കും.

സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശ്ശൂര്‍-20 എന്ന വിലാസത്തിൽ തപാൽ വഴിയോ നേരിട്ടോ ക്വട്ടേഷനുകൾ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0487-2331069

സെക്രട്ടറി