സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കേരള സർക്കാർ സാംസ്‌കാരികവകുപ്പിന്റെ നേത്യത്വത്തിൽ 2025 മെയ് 19-ന് തൃശൂരിലെ ലുലു കൺവെൻഷൻ സെന്ററിൽവെച്ച് സംഘടിപ്പിക്കുന്ന ‘പരസ്പരം’ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി കലാസാംസ്‌കാരിക പ്രവർത്തകരുടെ സംവാദപരിപാടിക്കുവേണ്ടി ലൈറ്റ് & സൗണ്ട് സൗകര്യങ്ങൾ, സ്റ്റേജ് അലങ്കരിക്കൽ, വീഡിയോ റെക്കോഡിംഗ്, സ്റ്റിൽ ഫോട്ടോഗ്രഫി, സ്റ്റേജ് ബാക്ക് ഡ്രോപ്പ്-എൽ.ഇ.ഡി.വാൾ, എൽ.ഇ.ഡി.വാൾ പ്രചരണവാഹനം തുടങ്ങിയ പ്രവർത്തികൾക്കായി പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു.