Description
തോലന്റെ പരിഷ്കരണത്തോടെ കൂടിയാട്ടത്തിൽ വരുത്തിയ പുതിയ മാറ്റമാണ് പുരുഷാർത്ഥക്കൂത്ത്. വിദൂഷകന് പ്രാധാന്യം നൽകുന്ന ഈ രംഗാവതരണം ഹാസ്യത്തിലൂടെ സാമൂഹികവിമർശനം ലക്ഷ്യംവയ്ക്കുന്നു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള ജീർണ്ണതയെ സൗന്ദര്യാത്മകമായി ഈ കൃതി അനാവരണം ചെയ്യുന്നു. അരങ്ങിലെ അനുഭവം പരമാവധി വായനയിൽ പകരുന്ന വിധത്തിലാണ് പുരുഷാർത്ഥക്കൂത്തിന്റെ രചന.