Description
മലയാളകവിതയിലെ കരുത്തുറ്റ സമാന്തരശാഖയുടെ പ്രതിനിധിയാണ് പുറമണ്ണൂര്‍ ടി. മുഹമ്മദ്. ദശാബ്ഗങ്ങള്‍നീണ്ട അദ്ദേഹത്തിന്റെ കാവ്യജീവിതം ജീവസ്സുറ്റ രചനകളാല്‍ സമ്പന്നമാണ്. കേരളീയകാവ്യപാരമ്പര്യത്തിന്റെയും പ്രാദേശികസംസ്കാരത്തിന്റെയും സത്ത ഉള്‍ക്കൊണ്ട ആ രചനകളെ അവഗണിക്കാന്‍ മലയാളത്തിന്റെ കാവ്യചരിത്രത്തിനാവില്ല.