Description
ഓണത്തിന്റെ ചരിത്ര, സാംസ്‌കാരികപഥങ്ങളിലേക്കുള്ള സമഗ്രമായ അന്വേഷണം. പ്രകൃതിയും മിത്തും ചരിത്രവും കാർഷികസ്മൃതികളുമൊക്കെ കലർന്നുകിടക്കുന്ന ഓണമെന്ന മലയാളിയുടെ ഏറ്റവും ഗൃഹാതുരമായ നാട്ടുത്സവത്തിന്റെ ആരംഭത്തിലേക്കുവരെ ഈ കൃതി വെളിച്ചംവീശുന്നു. വിസ്മൃതിയിലാണ്ടുപോയ നിരവധി ഓണവിനോദങ്ങളുടെയും നാട്ടുവിഭവങ്ങളുടെയും നാടൻപാട്ടുകളുടെയും ഓണച്ചൊല്ലുകളുടെയും വീണ്ടെടുക്കൽ കൂടിയാണീ ഗ്രന്ഥം.