Description
മലയാള നിരൂപണരംഗത്തെ ധൈഷണിക കലാപകാരിയായിരുന്ന പ്രൊഫ. നരേന്ദ്രപ്രസാദിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം. കവിത, നാടകം, സാഹിത്യം, സമൂഹം എന്നിവയെക്കുറിച്ച് അദ്ദേഹം പുലർത്തിയിരുന്ന വിപ്ലവകരമായ ദർശനങ്ങളെ ഈ ഗ്രന്ഥം അടയാളപ്പെടുത്തുന്നു. മലയാള ചിന്താമണ്ഡലത്തിൽ പുതിയ അവബോധം സൃഷ്ടിച്ച അദ്ദേഹത്തിന്റെ പ്രശസ്തമായ രചനകളെ കോർത്തിണക്കി പ്രദീപ് പനങ്ങാട് എഡിറ്റിങ് നിർവഹിച്ച ഈ പുസ്തകം സാംസ്കാരിക കേരളത്തിന്റെ ചരിത്രപരമായ ഒരു തുടർച്ചയാണ്.



