Description
കേരളത്തിന്റെ വളർച്ചയിലും വികാസത്തിലും, വിശേഷിച്ച് മലബാറിന്റെ സമ്പന്നമായ സമരചരിത്രത്തിൽ, മാപ്പിളമാർ വഹിച്ച പങ്കിനെ ആഴത്തിൽ പരിശോധിക്കുന്ന പുസ്തകം. ജാതിയിൽനിന്ന് സ്വതന്ത്രരായ മനുഷ്യർ കോളനിവിരുദ്ധസമരങ്ങളിൽ സജീവമായി പങ്കെടുത്തതിനും പ്രതിരോധത്തിൻ്റെ പുതിയ ഏടുകൾ രചിച്ചതിനും ചരിത്രം സാക്ഷി. മാപ്പിളമലയാളമെന്ന ഭാഷ കേരളത്തിൻ്റെ സാഹിത്യസംസ്കാരത്തിന്റെ അവിസ്മരണീയമായ ഭാഗമാണ്. പ്രാദേശികമായ മാപ്പിളസമൂഹങ്ങൾ കേരളത്തിന്റെ ബഹുസ്വരസംസ്കാരത്തിൻ്റെ നിർമ്മിതിക്കു നൽകിയ സംഭാവന ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു.