Description
പാരമ്പര്യമെന്നത് മൃതമോ നിർജ്ജീവമോ ആയ ഒരു സംസ്‌കാരഖണ്ഡമല്ലെന്നും വളരെ ജൈവികമായും താളാത്മകമായും കവിതയുടെ ഞരമ്പുകളിൽ ഒഴുകേണ്ട ജീവരക്‌തമാണെന്നുമുള്ള ദർശനം പ്രഭാവർമ്മക്കവിതകളുടെ അന്തർധാരയാണ്. പ്രഭാവർമ്മയുടെ മൂന്നു കാവ്യാഖ്യായികകളിലൂടെ അദ്ദേഹത്തിൻ്റെ രചനാലോകത്തെ ആഴത്തിൽ പഠിക്കുന്ന ഈ ഗ്രന്ഥം കവിതാപഠിതാക്കൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും.