Description
ഇരുപതാംനൂറ്റാണ്ടിലെ മലയാള ആനുകാലികങ്ങളിൽ വിന്യസിച്ച ചിത്രങ്ങളുടെ സംസ്‌കാരപഠനമാണ് ഡോ.കവിത ബാലകൃഷ്ണൻ എഴുതിയ വായനാമനുഷ്യന്റെ കലാചരിത്രം. ഇലസ്‌ട്രേഷന്റെ സമകാലികതയും അതിന്റെ പ്രതിസംസ്‌കാരവ്യവഹാരങ്ങളും ഇതിൽ ആഴത്തിൽ അപഗ്രഥിക്കുന്നു. സംഭവബഹുലവും സംസ്‌കാര സമ്പന്നവുമായ മാനവികജാഗരണത്തിന്റെ സാമൂഹികപാഠങ്ങളിലേക്ക് സൂക്ഷ്മമായി സഞ്ചരിക്കുന്ന വലിയൊരു പഠനഗ്രന്ഥമാണിത്.