Description
അനേകതലമുറകൾ ഏറ്റുപാടിയ അജ്ഞാത കർത്തൃതങ്ങളായ വടക്കൻപാട്ടുകൾ കേരളത്തിന്റെ ഇന്നലെകളിലെ സാമൂഹ്യജീവിതാവസ്ഥയുടെ ഹൃദ്യമായ ചിത്രീകരണമാണ്. നൂറ്റാണ്ടുകൾ മുമ്പത്തെ ഗ്രാമീണവ്യവസ്ഥ, ആചാരാനുഷ്ഠാനങ്ങൾ, വിശ്വാസപ്രമാണങ്ങൾ, ഭരണനീതികൾ, കുടുംബബന്ധങ്ങൾ എന്നിവ ഈ വീരാപദാനങ്ങളിൽ ലളിതമായി ആലേഖനം ചെയ്തിരിക്കുന്നു. കേരളീയ ജീവിതത്തിന്റെ സാംസ്കാരികരേഖയായ ഈ വീരഗാഥകളിൽ മലയാണ്മയുടെ മുദ്രണങ്ങളും ദേശത്തനിമകളും നാടോടിവാങ്മയങ്ങളും ആഴത്തിൽ പതിഞ്ഞിരിക്കുന്നു.