Description
മലയാള കവിതാസാഹിത്യത്തിന്റെ വികാസപരിണാമങ്ങളെ അടയാളപ്പെടുത്തുന്ന മികച്ച പുസ്തകം. പരിണതപ്രജ്ഞയായ നിരൂപികയും കവിയുമായ എം. ലീലാവതിയുടെ സാഹിത്യചരിത്രവിജ്ഞാനത്തിന്റെ മാറ്റുരയ്ക്കുന്ന കൃതി കൂടിയാണിത്. മലയാളകവിത പിന്നിട്ട വഴികളെ അടുക്കും ചിട്ടയോടും കൂടി അടയാളപ്പെടുത്താന്‍ കഴിഞ്ഞ മറ്റൊരു പുസ്തകമില്ല. ഈ കൃതിയില്‍ ലീലാവതിടീച്ചര്‍ പുലര്‍ത്തുന്ന ചരിത്രരചനാ
രീതിശാസ്ത്രത്തിന്റെ കൃത്യതയും വസ്തുനിഷ്ഠതയും നിഷ്പക്ഷതയും ശ്രദ്ധേയമാണ്.