Description
നാട്ടിക മണപ്പുറത്തെ ഒരു ആർദ്രനക്ഷത്രമാണ് കെ.എസ്.കെ..കേരളീയർക്ക് അമ്മുവിന്റെ ആട്ടിൻകുട്ടിയുടെ സ്രഷ്ടാവ്. മലയാളിയുടെ ആർദ്രതയിലിന്നും ഈ അക്ഷരവെട്ടമുണ്ട്. കെ.എസ്.കെ. എന്ന പ്രതിഭയെ ദൃശ്യമാക്കുന്ന വളരെ ശക്തമായ, സ്വയംവിശദീകരണക്ഷമതയുള്ള കുറച്ച് അനുബന്ധങ്ങൾ ഈ കൃതിയിലുൾപ്പെടുന്നു. അമ്മുവിന്റെ ആട്ടിൻകുട്ടിക്ക് എം.വി.ദേവൻ വരച്ച ചിത്രങ്ങൾ, വൈലോപ്പിള്ളി മാഷുടെ കെ.എസ്.കെ. കൃതികൾക്കെഴുതിയ അവതാരികകൾ, ഒരു പ്രതിക്രിയ എന്ന കെ.എസ്.കെ.യുടെ കവിത, അദ്ദേഹത്തിന്റെ ചെറുകുറിപ്പുകൾ, മംഗളശ്ലോകങ്ങൾ എന്നിങ്ങനെ പലതുകൊണ്ടും സമ്പന്നമായ ഉള്ളടക്കം.