Description
എം.ടി. വാസുദേവൻനായരുടെ ചലച്ചിത്രലോകത്തേക്ക് ഒരു യാത്ര. മലയാളത്തിന്റെ വെള്ളിത്തിരയ്ക്ക് ഐതിഹാസികമാനങ്ങൾ പകർന്ന എം.ടി.യുടെ ചലച്ചിത്രങ്ങളെപ്പറ്റി സമഗ്രപഠനം. മാനുഷികതകൊണ്ടും വൈകാരികപിരിമുറുക്കം കൊണ്ടും കേരളീയപ്രകൃതിയുടെ ദൃശ്യചാരുതകൊണ്ടും അഭ്രപാളിക്ക് നിത്യവിസ്മയം ചൊരിയുന്ന എം.ടി.യുടെ ചലച്ചിത്രങ്ങളുടെ അരങ്ങും അണിയറയും വിലയിരുത്തുന്നു