അച്ഛൻ

225.00

നീലൻ

Out of stock

Description

1940-കളുടെ തുടക്കത്തിൽ ‘ഋതുമതി’ നാടകത്തിലൂടെ നമ്പൂതിരിസമുദായത്തിലെ പരിഷ്‌കരണപ്രസ്ഥാനത്തെ ആവേശോജ്ജ്വലമാക്കിയ നാടകകൃത്തും  നടനും, വിധവാവിവാഹംവഴി സമുദായഭ്രഷ്ട് സ്വയംവരിച്ച സാമൂഹികപരിഷ്‌കർത്താവ്, ആദ്യകാല കമ്മ്യൂണിസ്റ്റ് സംഘാടകൻ, സാർവ്വദേശീയഗാനം മലയാളത്തിലേയ്ക്ക് ആദ്യം പരിഭാഷപ്പെടുത്തിയ കവി, പിറവി എന്ന സിനിമയിലൂടെ ഭരത് പുരസ്‌കാരം സ്വന്തമാക്കിയ നടൻ-പ്രേമ്ജി കേരളനവോത്ഥാനമുന്നേറ്റത്തിന് മണ്ണും വിണ്ണുമൊരുക്കിയ മഹാനായ മനുഷ്യസ്‌നേഹിയാണ്. സാമൂഹ്യവിപ്ലവത്തിന്റെ തീച്ചൂളയിൽ ഉരുകിത്തെളിഞ്ഞ പ്രേമ്ജിയുടെ ജീവിതത്തെ മകൻ ഓർമ്മിച്ചെടുക്കുന്ന ഈ പുസ്തകം ജന്മിത്വത്തിനും ജാതിഭേദങ്ങൾക്കുമെതിരെ പടനയിച്ച ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖയാണ്.