ഫ്രാൻസിസ് മാർപാപ്പ അനുസ്മരണപ്രഭാഷണങ്ങൾ

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജ്വലിക്കുന്ന സ്മരണയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതിന് സാഹിത്യ അക്കാദമി മാര്‍പ്പാപ്പ അനുസ്മരണം സംഘടിപ്പിച്ചു. അക്കാദമി വൈസ് പ്രസിഡന്റ്  അശോകന്‍ ചരുവില്‍ അധ്യക്ഷത വഹിച്ചു. ആചാരങ്ങളുടെ ചാരത്തില്‍നിന്ന് മനുഷ്യത്വത്തിന്റെ ആള്‍രൂപമായി മാറാന്‍ മാര്‍പ്പാപ്പയ്ക്കു കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കാര്യങ്ങളെ മനുഷ്യപക്ഷത്തുനിന്നു നോക്കിക്കാണുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. ഷൗക്കത്ത്, സുനില്‍ പി. ഇളയിടം എന്നിവര്‍ പ്രഭാഷണം നടത്തി.

ഡോ. സുനിൽ പി. ഇളയിടം


ഷൗക്കത്ത്