കമല സുരയ്യയുടെ 13-ാം ചരമവാർഷികത്തോടനുബന്ധിച്ച് പുന്നയൂർക്കുളത്തുള്ള കമല സുരയ്യ സ്മാരകത്തിൽ കേരള സാഹിത്യ അക്കാദമി അനുസ്മരണപരിപാടിയും പുഷ്പാർച്ചനയും നടത്തി. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ.കെ. അക്ബർ, എം. എൽ. എ., അദ്ധ്യക്ഷനായിരുന്നു. മാനസി, ഡോ. സി. രാവുണ്ണി, ഡോ. മിനി പ്രസാദ് എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, റഹീം വീട്ടിപ്പറമ്പിൽ, എ.ഡി. ധനീപ്, കെ.ബി. സുകുമാരൻ എന്നിവർ സംസാരിച്ചു.