കേരള സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് ഡർബാർ ഹാളിൽവച്ചു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. വൈകീട്ട് നാലു മണിക്കാണ് ചടങ്ങ്. സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.