2021, 2022, 2023 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണക്കുന്നത്. ഒരു നോവലിസ്റ്റിനെപ്പറ്റിയുളള സമഗ്രപഠനമോ, നോവൽ എന്ന വിഭാഗത്തിന്റെ മുഴുവനായ പഠനമോ, നോവലിന്റെ സിദ്ധാന്തത്തെക്കുറിച്ചുളള പഠനമോ ആയിരിക്കണം. ലേഖന സമാഹാരങ്ങളോ, നോവലിസ്റ്റിനെക്കുറിച്ചുളള ജീവചരിത്രങ്ങളോ, ഗവേഷണ പ്രബന്ധങ്ങളോ, അവയുടെ സംഗ്രഹങ്ങളോ ഈ അവാർഡിന് പരിഗണിക്കുന്നതല്ല.
ഗ്രന്ഥകർത്താക്കൾ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, പ്രസാധകർ, സാഹിത്യ സാംസ്കാരിക സംഘടനകൾ എന്നിവർക്ക് അവാർഡ് പരിഗണനക്കുള്ള പുസ്തകങ്ങൾ അയച്ചു തരാവുന്നതാണെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി അറിയിക്കുന്നു.
മേൽപ്പറഞ്ഞ 3 വർഷങ്ങളിലെ കൃതികളുടെ 3 പകർപ്പുകൾ വീതം 2024 നവംബർ 30-ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗൺ ഹാൾ റോഡ്, തൃശൂര്‍-680020 എന്ന വിലാസത്തിൽ അയച്ചുതരാവുന്നതാണ്.