‘എന്റെ രചനാലോകങ്ങളി’ല്‍ വൈശാഖന്‍

മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ അവരുടെ രചനാലോകത്തെക്കുറിച്ചും സാഹിത്യജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുന്ന എന്റെ രചനാലോകങ്ങള്‍ എന്ന പരിപാടിയുടെ പുതിയ അദ്ധ്യായത്തില്‍ വൈശാഖന്‍ പങ്കെടുക്കും. മേയ് 4, വ്യാഴം വൈകുന്നേരം 5 മണിക്ക് പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സെമിനാര്‍ ഹാളില്‍ വച്ചാണ് പരിപാടി. സാറാ ജോസഫ്, കെ ജി എസ്, പി.പി. രാമചന്ദ്രന്‍, കെ.ആര്‍. മീര എന്നിവരാണ് ഈ പരിപാടിയുടെ മുന്‍ അദ്ധ്യായങ്ങളില്‍ പങ്കെടുത്തിട്ടുള്ളത്. ഇവയുടെ വീഡിയോ അക്കാദമിയുടെ യൂട്യൂബ് പേജില്‍ ലഭ്യമാണ്.