സാംസ്കാരികസംഘടനകളുടെ രജിസ്ട്രേഷന്‍: വിവരങ്ങളും അപേക്ഷാഫോമും

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കേരളത്തിലെ സാംസ്‌കാരിക സംഘടനകൾക്ക് കേരള സാഹിത്യ അക്കാദമിയിൽ പ്രത്യേക രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തുന്നു. തിരുവിതാംകൂർ-കൊച്ചി സാഹിത്യ ശാസ്ത്ര ധർമ്മ പരിപാലനസംഘം ആക്ട് 1955 (ആക്ട് 12) പ്രകാരമോ മലബാർ ശാസ്ത്ര സാഹിത്യ ധർമ്മ പരിപാലനസംഘം ആക്ട് 1860 (ആക്ട് 21) പ്രകാരമോ രജിസ്റ്റർ ചെയ്ത സാഹിത്യ സാംസ്‌കാരിക സംഘടനകൾക്കാണ് അക്കാദമി അംഗീകാരം നൽകുക. രജിസ്‌ട്രേഷന് അഞ്ചു വർഷത്തേക്ക് 100 രൂപയും അക്കാദമി ആനുകാലികങ്ങളുടെ ഒരു വർഷത്തെ വരിസംഖ്യ തുകയായ 600 രൂപയും അക്കാദമിയിലടച്ച് ആനുകാലികങ്ങളുടെ വരിസംഖ്യ വർഷാവർഷം പുതുക്കണമെന്ന നിബന്ധനയോടെ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
– മലയാളഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം കൊടുക്കുന്ന പരിപാടികൾ, പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സംഘടനകൾക്കാണ് സാഹിത്യ അക്കാദമി അംഗീകാരം നൽകുക.
– തിരുവിതാംകൂർ-കൊച്ചി സാഹിത്യ ശാസ്ത്ര ധർമ്മ പരിപാലനസംഘം ആക്ട് 1955 (ആക്ട് 12) പ്രകാരവും മലബാർ ശാസ്ത്രസാഹിത്യ ധർമ്മ പരിപാലനസംഘം ആക്ട് 1860 (ആക്ട് 21) പ്രകാരവും രജിസ്റ്റർ ചെയ്ത സാഹിത്യ സാംസ്‌കാരിക സംഘടനകൾക്കാണ് അക്കാദമി അംഗീകാരം നൽകുക.
– അക്കാദമി അംഗീകാരം ലഭിച്ച സംഘടനകൾക്ക് ഭാഷയുടെയും സാഹിത്യത്തിന്റെയും ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടികൾക്ക് അക്കാദമിയുടെ സഹകരണം ഉണ്ടായിരിക്കും.
– കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സംഘടിപ്പിച്ച പരിപാടികളുടെ വിശദാംശങ്ങൾ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം. ബ്രോഷറുകൾ, പത്രവാർത്തകൾ, ഡോക്യുമെന്ററികൾ മുതലായവ ഇത്തരത്തിൽ നൽകാവുന്നതാണ്.
– കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനറിപ്പോർട്ട്, നിലവിലെ ഭാരവാഹികളുടെ വിവരങ്ങൾ, സംഘടനയുടെ ബൈലോ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
– സംസ്ഥാനതലത്തിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന പ്രശസ്ത സംഘടനകൾക്ക് മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവ് അനുവദിക്കുന്നതാണ്.
– രജിസ്‌ട്രേഷന് അഞ്ചു വർഷത്തേക്ക് 100 രൂപയും അക്കാദമി ആനുകാലികങ്ങളുടെ ഒരു വർഷത്തെ വരിസംഖ്യ തുകയായ 600 രൂപയും അക്കാദമിയിലടച്ച് ആനുകാലികങ്ങളുടെ വരിസംഖ്യ വർഷാവർഷം പുതുക്കണമെന്ന നിബന്ധനയോടെ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.
– അപേക്ഷകൾ രജിസ്റ്റേഡ്/സ്പീഡ് പോസ്റ്റ്, തപാൽ മുഖേനയോ നേരിട്ടോ നൽകാവുന്നതാണ്.

താഴെക്കൊടുക്കുന്ന ഫോം ഡൗണ്‍ലോഡ് ചെയ്യുക: