നിരൂപണശില്പശാല 1, 2, 3 തീയതികളിൽ

കേരള സാഹിത്യ അക്കാദമി തെരഞ്ഞെടുത്ത പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്ന സാഹിത്യനിരൂപണശില്പശാല ഫെബ്രുവരി 1, 2, 3 തീയതികളിൽ പാലക്കാട് തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽവച്ചു നടക്കും. ഒ.വി. വിജയൻ സ്മാരകസമിതിയുടെയും പുരോഗമന കലാസാഹിത്യസംഘത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡോ. സുനിൽ പി. ഇളയിടം ശില്പശാല ഉദ്ഘാടനം ചെയ്യും.