പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന യു ജി സി കെയര്‍ ലിസ്റ്റഡ് ആനുകാലികങ്ങളായ സാഹിത്യലോകം ദ്വൈമാസികയുടെയും മലയാളം ലിറ്റററി സര്‍വ്വേ ത്രൈമാസികയുടെയും പുതിയ ലക്കങ്ങളിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു.

വിഷയങ്ങള്‍:

സാഹിത്യലോകം: ഗാസ: ചരിത്രം, പ്രതിരോധം, സാഹിത്യം
മലയാളം ലിറ്റററി സര്‍വ്വേ: New Perspectives in Expatriate Literature

സാഹിത്യലോകത്തിലേക്കുള്ള പ്രബന്ധങ്ങള്‍ 2,000 വാക്കുകളിലും മലയാളം ലിറ്റററി സര്‍വ്വേയിലേക്കുള്ള പ്രബന്ധങ്ങള്‍ 2,500 വാക്കുകളിലും കവിയരുത്.

എം.എല്‍.എ. 9 ഫോര്‍മാറ്റ് അനുസരിച്ചാണ് പ്രബന്ധങ്ങള്‍ തയ്യാറാക്കേണ്ടത്. മലയാളം ലിറ്റററി സര്‍വ്വേയിലേക്കുള്ള പ്രബന്ധങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. അക്ഷരത്തെറ്റുകളോ വാചകപ്പിശകുകളോ ഉള്ള പ്രബന്ധങ്ങള്‍ പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുക്കുന്നതല്ല. എഡിറ്റര്‍ ആവശ്യപ്പെടുന്നപക്ഷം പ്രബന്ധങ്ങള്‍ പരിഷ്കരിച്ചു നല്‍കേണ്ടതാണ്.

അവസാനതീയതി: 20.11.2024

വിലാസം: [email protected]