ലൈബ്രറി സയൻസ് ബിരുദധാരികൾക്ക് അക്കാദമിയിൽ അപ്രന്റീസ്ഷിപ്പിന് അവസരം

കേരള സാഹിത്യ അക്കാദമി ലൈബ്രറിയിൽ ട്രെയിനികളെ നിയമിക്കുന്നു. ലൈബ്രറി സയൻസ് ബിരുദധാരികൾക്ക് മാത്രം ഒരു വർഷത്തേക്കാണ് ട്രെയിനിംങ് നൽകുന്നത്. 4 പേർക്കാണ് ട്രെയിനിങ് നൽകുന്നത്. ട്രെയിനിംങ് കാലഘട്ടത്തിൽ  ഉദ്യോഗാർത്ഥി കൾക്ക് പ്രതിമാസം 6500 രൂപ സ്റ്റൈപ്പന്റായി നൽകും. അപേക്ഷകർ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാല അംഗീകരിച്ച ലൈബ്രറി സയൻസ് ഡിഗ്രി പൂർത്തികരിച്ച വരായിരിക്കണം.  പ്രായപരിധി 35 വയസ്സ്. മലയാളം അറിയാത്തവരെ പരിഗണിക്കില്ല. കമ്പ്യൂട്ടർ പരി‍ജ്ഞാനം അഭികാമ്യം.

താല്പര്യമുള്ള ലൈബ്രറി സയൻസ് ബിരുദധാരികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2022 മേയ് 13-ന് വൈകീട്ട് 4 മണിക്കുള്ളിൽ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-20 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.