ലൈബ്രറി സയൻസ് ബിരുദധാരികൾക്ക് കേരള സാഹിത്യ അക്കാദമി ലൈബ്രറിയിൽ ട്രെയിനിങിന് അവസരം

കേരള സാഹിത്യ അക്കാദമി ലൈബ്രറിയിൽ ട്രെയിനികളെ നിയമിക്കുന്നു. ലൈബ്രറി സയൻസ് ബിരുദധാരികൾക്ക് മാത്രം ഒരു വർഷത്തേക്കാണ് ട്രെയിനിങ് നൽകുന്നത്. ലൈബ്രറി സയൻസ് ബിരുദം നേടി 3 വർഷം കഴിഞ്ഞവരാകരുത്. മറ്റു സ്ഥാപനങ്ങളിൽ പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 4 പേർക്കാണ് ട്രെയിനിങ് നൽകുന്നത്. ട്രെയിനിങ് കാലഘട്ടത്തിൽ പ്രതിമാസം 8500/- രൂപ സ്റ്റൈപ്പന്റായി നൽകും. അപേക്ഷകർ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ച ലൈബ്രറി സയൻസ് ബിരുദം പൂർത്തീകരിച്ചവരും, 30 വയസ്സിൽ താഴെയുളളവരുമായിരിക്കണം. മലയാളം അറിയാത്ത വരെ പരിഗണിക്കില്ല. കംപ്യൂട്ടർ പരിജ്ഞാനം അനുപേക്ഷണീയം.

താല്പര്യമുളള ലൈബ്രറി സയൻസ് ബിരുദധാരികൾ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2024 ആഗസ്റ്റ് 14 നുളളിൽ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ – 20 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്. കൂടികാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. അപേക്ഷാഫോറം വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ് വിലാസം: www.keralasahityaakademi.org,കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ – 0487 2333967, 2331069