2022-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു

വിലാസിനി പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു              

കേരള സാഹിത്യ അക്കാദമി 2020 -ലെ വിലാസിനി പുരസ്കാരത്തിനുളള ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു.
യശഃശരീരനായ പ്രശ്സത നോവലിസ്റ്റ് വിലാസിനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുളള എന്റോവ്മെന്റ് അവാർഡിനുളള പുസ്തകങ്ങൾ ക്ഷണിക്കുന്നു. 50,000/- രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് പുരസ്കാരം. 2017, 2018, 2019 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണക്കുന്നത്.

ഒരു നോവലിസ്റ്റിനെപ്പറ്റിയുളള സമഗ്രപഠനമോ, നോവൽ എന്ന വിഭാഗത്തിന്റെ മുഴുവനായ പഠനമോ, നോവലിന്റെ സിദ്ധാന്തത്തെക്കുറിച്ചുളള പഠനമോ ആയിരിക്കണം. ലേഖന സമാഹാരങ്ങളോ, നോവലിസ്റ്റിനെക്കുറിച്ചുളള ജീവചരിത്രങ്ങളോ, ഗവേഷണ പ്രബന്ധങ്ങളോ അവയുടെ സംഗ്രഹങ്ങളോ ഈ അവാർഡിന് പരിഗണിക്കുന്നതല്ല.

ഗ്രന്ഥകർത്താക്കൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് അവാർഡിനുളള പുസ്തകങ്ങൾ അയച്ചു തരാവുന്നതാണെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി അറിയിക്കുന്നു. കവറിന് പുറത്ത് വിലാസിനി അവാർഡിന് എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

മേൽപ്പറഞ്ഞ 3 വർഷങ്ങളിലെ കൃതികളുടെ 3 പകർപ്പുകൾ വീതം 2022 ഒക്ടോബർ 15-ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗൺ ഹാൾ റോഡ്, തൃശൂര്‍-680020 എന്ന വിലാസത്തിൽ അയച്ചുതരാവുന്നതാണ്.