സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന യു ജി സി അംഗീകൃത ജേണലുകളായ സാഹിത്യലോകം, മലയാളം ലിറ്റററി സർവ്വേ എന്നിവയുടെ പുതിയ ലക്കങ്ങളിലേക്ക് താഴെപ്പറയുന്ന വിഷയങ്ങളിൽ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.
സാഹിത്യലോകം: സ്വാതന്ത്ര്യസമരത്തിന്റെയും ജനാധിപത്യത്തിന്റെയും ആഖ്യാനങ്ങൾ മലയാളസാഹിത്യത്തിൽ
Malayalam Literary Survey: Ecological narratives in Malayalam short stories
മേൽപ്പറഞ്ഞ വിഷയങ്ങളിലെ 2000 വാക്കിൽ കവിയാത്ത പ്രബന്ധങ്ങൾ ടൈപ്പു ചെയ്ത് ജൂലായ് 31-നു മുമ്പ് [email protected] എന്ന വിലാസത്തിൽ അയയ്ക്കുക. അയയ്ക്കുന്നയാളിന്റെ പൂർണ്ണമായ വിലാസം, ഫോൺ നമ്പർ, പ്രബന്ധം മൗലികമാണെന്ന സത്യപ്രസ്താവന എന്നിവ പ്രബന്ധത്തോടൊപ്പം നൽകിയിരിക്കണം.